Skip to main content

എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ നടന്നു. രണ്ടു ഭാഗങ്ങളിലായി നടന്ന പരീക്ഷ 10 മണിക്ക് ആരംഭിച്ച് 3 മണിക്ക് അവസാനിച്ചു. എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകം പരിശീലനം നേടിയ ചീഫ്, ഡെപ്യൂട്ടി ചീഫ്, ഇന്‍വജിലേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ കേന്ദ്രങ്ങളില്‍ ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍ട്ടി, ബി.പി.ഒ, ട്രെയിനര്‍മാര്‍ എന്നിവര്‍ മോണിറ്ററിങ്ങ് നടത്തി. ജില്ലാ മോണിറ്ററിങ്ങ് ടീം അംഗങ്ങളായ ഡി.ഡി.ഇ കരുണാകരന്‍.യു, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി പുരുഷോത്തമന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
എല്ലാ കേന്ദ്രങ്ങളിലും ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവ സജ്ജീകരിച്ചിരുന്നു. സ്‌കോളര്‍ഷിപ്പ് തുക 1000, 1500 എന്നിങ്ങനെ ഉയര്‍ത്തിയ ശേഷമുള്ള ആദ്യത്തെ പരീക്ഷയാണ് ഇപ്രാവശ്യം നടന്നത്. കുട്ടികള്‍ക്ക് മലയാളം, ഇംഗ്ലീഷ് മീഡിയത്തില്‍ ഉത്തരമെഴുതാന്‍ സൗകര്യമുണ്ടായിരുന്നു. ഒബ്ജക്ടീവ്, ഹ്രസ്വോത്തര ചോദ്യങ്ങളാണ് വന്നത്. പാഠപുസ്തക ചോദ്യങ്ങള്‍ക്കു പുറമെ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടായിരുന്നു. യു.എസ്.എസ് പരീക്ഷ രജിസ്റ്റര്‍ ചെയ്തവര്‍ 5422. എഴുതിയവര്‍ 5329. എല്‍.എസ്.എസ്. പരീക്ഷ രജിസ്റ്റര്‍ ചെയ്തവര്‍ 7641. എഴുതിയവര്‍ 7529. യോഗ്യത നേടിയ 95% കുട്ടികളും പരീക്ഷയില്‍ ഹാജരായി. 
പി.എന്‍.സി/389/2018

date