Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 109 പ്രവാസികള്‍ 31 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

 

മസ്‌കറ്റ്, ദുബായ്,  അബുദാബി,  പാരിസ്, സലാല,  ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും  നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍  ഇന്നലെ (മെയ് 28) ജില്ലയിലെത്തിയത് 109 പാലക്കാട് സ്വദേശികളാണ്.  ഇവരില്‍ 31 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.
മസ്‌കറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 23 പാലക്കാട് സ്വദേശികളാണ് മടങ്ങിയത്. ഇവരില്‍ അഞ്ചു പേര്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍  ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. ബാക്കി 18 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 17 പാലക്കാട് സ്വദേശികളില്‍ മൂന്നുപേരെ പാലക്കാട് ഗവ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 13 പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.
അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 25 പേരില്‍ എട്ടുപേര്‍ ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആയി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 17 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
പാരീസില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ  അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. ബാക്കി മൂന്നു വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 8 പേരില്‍ രണ്ടുപേര്‍ ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ആറു പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.
സലാലയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 19 പേരില്‍ എട്ടുപേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്. 11 വീടുകളില്‍ നിരീക്ഷണത്തിലാണ്.
ബഹറിനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 12 പേരില്‍ മൂന്നുപേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 9 പേര്‍ വീടുകള്‍ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

*ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 674 പ്രവാസികള്‍ നിരീക്ഷണത്തില്‍*

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 674 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 306 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 367 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.  ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

40 പേര്‍ നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 40 പ്രവാസികള്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

date