Post Category
കാതടപ്പന്‍ ഹോണുകള്‍: ഇരുനൂറോളം വാഹനങ്ങള്‍ക്കെതിരെ നടപടി
ശബ്ദ മലിനീകരണ വിമുക്ത കേരളം ലക്ഷ്യമാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മുപ്പതിലധികം വാഹനങ്ങള്‍ക്കെതിരെ കണ്ണൂരില്‍ നടപടിയെടുത്തു. കാതടപ്പന്‍ ശബ്ദമുണ്ടാക്കുന്ന വാഹന ഹോണുകള്‍ക്കെതിരെ പൊതുജനങ്ങളുടെ പരാതികള്‍ നിലവിലിരിക്കെയാണ് നടപടി. ഇരുനൂറോളം വാഹനങ്ങള്‍ പരിശോധിച്ചു. 30000 രൂപ പിഴ ഈടാക്കി. തുടര്‍ന്നും ഇത്തരം പരിശോധനകള്‍ ഉണ്ടാവുമെന്ന് അറിയിച്ചു. ജോയിന്റ് ആര്‍ ടി ഒ അബ്ദുള്‍ ഷുക്കൂറിന്റെ നേതൃത്വത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.
പി.എന്‍.സി/389/2018
date
- Log in to post comments