സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്‍പ്പശാല നടത്തി
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം താലൂക്കിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്‍പ്പശാല നടത്തി. കളക്‌ട്രേറ്റ് കോമ്പൗണ്ടിലുളള ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. സ്വയംതൊഴില്‍ പദ്ധതികള്‍ യുവതലമുറക്ക് ജീവിതമാര്‍ഗ്ഗം മാത്രമല്ല, രാജ്യപുരോഗതിക്കും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ സര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.പി ഗൗതമന്‍ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ കെ. ശബരിനാഥന്‍, റ്റി.ധനലക്ഷ്മിയമ്മ, എം.ജി യൂണിവേഴ്‌സിറ്റി ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ജി. ജയശങ്കര്‍പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.എം. സോണിയ സ്വാഗതവും ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ജി വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. എംപ്ലോയ്‌മെന്റിലെ വിവിധ സ്വയംതൊഴില്‍ പദ്ധതികളെ സംബന്ധിച്ചും വിജയകരമായ രീതിയില്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചും ഈ രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ എടുത്തു.
(കെ.ഐ.ഒ.പി.ആര്‍-414/18)
- Log in to post comments