Skip to main content

മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍  2000 വൃക്ഷ തൈകള്‍ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനോടനുബന്ധിച്ച് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍  2,000 വൃക്ഷ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ നിര്‍വഹിച്ചു. മഹാഗണി, മന്ദാരം, പുളി, ബദാം, കുമിള്‍, പേരക്ക, ഒങ്ങ് തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, വികസന സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.എന്‍ ബഷീര്‍, പി.കെ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

(എം.പി.എം 2055/2020)
 

date