Skip to main content

തണലോരം ; വേമ്പനാട്ടു കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ നട്ടു

പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കി വരുന്ന തണലോരം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിച്ചു തുടങ്ങി.

വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കായല്‍ തീരത്ത് തൈകള്‍ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.കെ. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ.ജി. പ്രസാദ്, ഐ.പി. സനല്‍, റേഞ്ച് ഓഫീസര്‍ കെ. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, ഹരിതകേരളം മിഷന്‍ എന്നിവ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും  തദ്ദേശസ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

date