Skip to main content

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം

 

കോട്ടയം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ ലഭിക്കുന്നതിന് ഇനിയും  പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ലാത്തവര്‍ ഫെബ്രു 28നകം അക്കൗണ്ട് തുറക്കണമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ലിസ്റ്റ് മേല്‍പറഞ്ഞ മുഴുവന്‍ സഹകരണ ബാങ്കുകളിലും താലൂക്ക് തലത്തില്‍ അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസുകളിലും ലഭ്യമാണ്. 2018 ഫെബ്രുവരി വരെയുളള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം ജില്ലയില്‍ ഇതുവരെ 2792 പേര്‍ക്ക് 13.75കോടി രൂപ വിതരണം നടത്തിയതായി  ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. 76 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ ബാങ്കുകള്‍ മുഖേന 3723 പെന്‍ഷന്‍കാര്‍ക്ക് 20.58 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. 

                                              (കെ.ഐ.ഒ.പി.ആര്‍-416/18)

date