Skip to main content

ബോധവല്‍ക്കരണ പരിപാടി നടത്തി

    സാമൂഹ്യനീതി വകുപ്പ് ഐ.സി.ഡി.എസ് കാറഡുക്കയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമം 1961 ഏകദിന ബോധവല്‍ക്കരണ പരിപാടി മുള്ളേരിയ കല്യാണ്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി.സ്വപ്ന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഗിണി സൂപ്പര്‍വൈസര്‍മാരായ പ്രസന്നകുമാരി, എ.ഗീത നായക് എന്നിവര്‍ സംസാരിച്ചു. സ്ത്രീധന നിയമത്തെക്കുറിച്ച് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ലീഗല്‍ കൗണ്‍സിലര്‍ സരിത.എസ്.എന്‍ ക്ലാസ്സെടുത്തു. ശിശു വികസന പദ്ധതി ഓഫീസര്‍ കെ.വി.സക്കീന സ്വാഗതവും സൂപ്പര്‍വൈസര്‍ എം.പി.അപര്‍ണ്ണ നന്ദിയും പറഞ്ഞു.
 

date