Skip to main content

പച്ചത്തുരുത്ത് പദ്ധതി

 

 

സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകള്‍ എന്ന  ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങളും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജില്ലയില്‍ പുതുതായി  124 പച്ചത്തുരുത്തുകളാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.  ഇതില്‍  70 എണ്ണത്തിനാണ് ഇന്നലെ (ജൂണ്‍ 5) തുടക്കമായത്.  60 പഞ്ചായത്തുകള്‍, 5 നഗരസഭകള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ തുടങ്ങി 65 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 26.17 ഏക്കറിലാണ് ഈ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നത്. സാമൂഹ്യ വനവല്‍കരണ വിഭാഗം തയ്യാറാക്കിയ 20 വ്യത്യസ്ത ഇനം  തൈകള്‍ ഇതിനോടകം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എത്തിയിട്ടുണ്ട്. ആകെ വിതരണം ചെയ്യുന്ന 2,72,000 തൈകളില്‍ 54,800 തൈകള്‍ പച്ചത്തുരുത്തിനായി പ്രയോജപ്പെടുത്തും. നിലവില്‍ ജില്ലയില്‍ 29 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 44 പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നശിച്ചുപോയ തൈകള്‍ക്ക് പകരമായുള്ളതും ഈ വര്‍ഷം വച്ചുപിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നിര്‍മ്മിച്ചു പരിപാലിക്കുക. സന്നദ്ധ സംഘടനകള്‍ക്കും പച്ചത്തുരുത്ത് നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യാം.

date