Skip to main content

കളക്ടറേറ്റ് ക്യാന്റീന്‍ പരിസരത്ത് കറിവേപ്പിന്‍ തോട്ടം ഒരുങ്ങുന്നു 

 

    ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സാമൂഹിക സംഘടനയും ദിശ (ഡെമോക്രാറ്റിക് ഇന്റര്‍വെന്‍ഷന്‍ ഇന്‍സോഷ്യല്‍ ആന്റ് ഹെല്‍ത്ത് ആക്ഷന്‍) പത്തനംതിട്ടയുടെ  ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് ക്യാന്റീന്‍ പരിസരത്ത് കറിവേപ്പിന്‍ തോട്ടം പദ്ധതിക്ക് തുടക്കമായി. 

കേരളത്തിനു പുറത്തുനിന്നും വരുന്ന പച്ചക്കറികളില്‍ എപ്പോഴും വിഷാംശം കണ്ടെത്തുന്നതിനാലും ദിവസേന ഭക്ഷണത്തില്‍ കറിവേപ്പില ഉപയോഗിക്കുന്നതിനാലും വിഷമുക്തമായ രീതിയില്‍ കളക്ടറേറ്റ് ക്യാന്റീന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കറിവേപ്പിന്‍ തോട്ടം പദ്ധതി വിഭാവനം ചെയ്തത്. കറിവേപ്പിന്‍ തോട്ടത്തിലേക്ക് നടുന്നതിനുള്ള തൈകള്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹ് ദിശയുടെ പ്രവര്‍ത്തകര്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ദിശ പ്രസിഡന്റ് എം.ബി ദിലീപ് കുമാര്‍, സെക്രട്ടറി ഷാന്‍ ഗോപന്‍, രമേശ് ഗോപന്‍, ട്രഷറര്‍ ഷിജു എം സാംസണ്‍, സോണിയാ സൂസന്‍ ജോസഫ്, നീതു ഏബ്രഹാം, പ്രിന്‍സ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date