Skip to main content

പരിസ്ഥിതി ദിനത്തില്‍ വീണ്ടും പച്ചതുരുത്തുമായി  കൊടുമണ്‍ ഗ്രാമപഞ്ചായത്ത്

 

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ഗ്രാമം ആയ കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ 31-ാമത്തെ   പച്ചത്തുരുത്ത് അങ്ങാടിക്കല്‍ ഗവ.ആയൂര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.രാജീവ് ഫലവൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ഔഷധ തൈകളും ഫലവൃക്ഷ തൈകളും ഉള്‍പ്പെടെ 20 തൈകളാണ് ആദ്യഘട്ടത്തില്‍ 15 സെന്റ് സ്ഥലത്ത് നടുന്നത്. ആയൂര്‍വേദ ആശുപത്രി ആയതിനാല്‍ ഔഷധ സംസ്യങ്ങള്‍ക്കാണു പ്രധാന്യം നല്‍കിയിരിക്കുന്നത്. 

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞനാമ്മ കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍, ഹരിത കേരളം മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date