Skip to main content

ലൈഫ് മിഷന്‍: രേഖകള്‍ സമര്‍പ്പിക്കുന്നതിന് വീണ്ടും അവസരം

 

    ലൈഫ് മിഷന്‍ മൂന്നാം ഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന്റെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇതുവരെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന അര്‍ഹരായ          ഗുണഭോക്താക്കള്‍ക്ക് വീണ്ടും അവസരം. രേഖകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൂണ്‍ 15ന്  മുമ്പായി ഹാജരാക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടമായി നടപ്പാക്കുന്ന ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിനുള്ള ലിസ്റ്റിലെ ഗുണഭോക്താക്കളുടെ രേഖാ പരിശോധന ഒക്ടോബര്‍ 31ന് പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍, അന്ന് രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഒരു അവസരംകൂടി നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

date