Skip to main content

പരിസ്ഥിതി ദിനാചരണ പരിപാടി ഉൽഘാടനം ചെയ്തു

 

 

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് സാമൂഹ്യവനവൽകരണ വിഭാഗം കോഴിക്കോട് ഡിവിഷന്റെ  നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉൽഘാടനം കൊയിലാണ്ടി എംഎൽഎ കെ ദാസൻ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. കാപ്പാട് ബീച്ച് പരിസരത്ത് നടന്ന
പരിപാടിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട്, വാർഡ് കൗൺസിലർ ഹഫ്സ മനാഫ്, കോഴിക്കോട് സബ് കലക്ടർ പ്രിയങ്ക, ഫോറസ്റ്റ് വിജിലൻസ് വിഭാഗം കൺസർവേറ്റർ അടലരശൻ,ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാർ, ഡിടിപിസി സെക്രട്ടറി ബീന,  അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജോഷിൽ,  സാമൂഹ്യ വനവൽക്കരണ വിഭാഗം ദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തിരുവങ്ങൂർ മുതൽ കാപ്പാട് വരെയുള്ള റോഡിന് ഇരുവശവും വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിക്കും തുടക്കമായി.

date