Skip to main content

അഴിയൂരില്‍ പച്ചത്തുരുത്ത് വല്‍കരണത്തിന് തുടക്കംകുറിച്ചു

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിയ്ക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി.  14ാം വാര്‍ഡില്‍ ചോമ്പാല നോര്‍ത്ത് എല്‍ പി സ്‌കൂള്‍ പരിസരത്ത്    മരം നട്ട്  പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 1, 5, 10, 15, 17, 18 വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 490 മരങ്ങളും മറ്റ് വാര്‍ഡുകളില്‍ 50 മരങ്ങളും നടുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ആകെ 3500 മരങ്ങളാണ് നട്ടത്. സ്ഥിരം സമിതി അധ്യക്ഷ ഉഷ ചാത്തന്‍കണ്ടി,  പഞ്ചായത്ത് സെക്രട്ടറി ടി.  ഷാഹുല്‍ഹമീദ്, കൃഷി ഓഫീസര്‍ കെ സിന്ധു, വി. ഇ. ഒ.  കെ സിദ്ധീഖ്, പ്രധാനാധ്യാപിക ലീന ടീച്ചര്‍, പി ടി എ പ്രസിഡന്റ് പി. കെ. സുജിത്ത്, തൊഴിലുറപ്പ് ഓവര്‍സിയര്‍ കെ. കെ  രഞ്ജിത്ത് കുമാര്‍, പ്രേരക് ശോഭ ,മേറ്റ് പുഷ്പ എന്നിവര്‍ സംസാരിച്ചു. ഒരുകോടി ഫലവൃക്ഷത്തൈ  വിതരണ പദ്ധതിയിലാണ് സാമൂഹ്യ വനവല്‍കരണ വിഭാഗം മുഖേന 3500 ചെടികള്‍ പഞ്ചായത്തിന്  ലഭിച്ചത്.

date