Skip to main content

എളങ്ങോട്ടുമല പച്ചത്തുരുത്ത് നിർമ്മാണത്തിന് തുടക്കമായി

 

ഉള്ളിയേരി പഞ്ചായത്തിൽ  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളങ്ങോട്ടുമല പച്ചത്തുരുത്ത് നിർമ്മാണത്തിന് തുടക്കമായി.പഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം നിർവഹിച്ചു.  മുഖ്യാതിഥിയായ ഹരിതകേരളം ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്  പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 30 സെൻ്റ് സ്ഥലത്ത് ഹരിതകേരളം മിഷൻ്റെ പ്രധാന പരിസ്ഥിതി സംരക്ഷണ ഇടപെടലായ പച്ചത്തുരുത്ത് ഒരുക്കുന്നത്. വൈവിധ്യമാർന്ന 350 ഓളം തൈകളാണ് ഈ പച്ചത്തുരുത്തിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമഠത്തിൽ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സി.കെ. രാമൻകുട്ടി, വസന്ത നാറാത്തിടത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ രമേശൻ, വി. ഇ. ഒ  സബിത, തൊഴിലുറപ്പ് ഓവർസീയർ ശിഖ, വാർഡ് മെമ്പർ രമ കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

date