Skip to main content

ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

 

 

 ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കൃഷി,  ആസാംവാള കൃഷി, ഓരുജല സമ്മിശ്ര മത്സ്യകൃഷി തുടങ്ങി പത്തോളം പദ്ധതികളിലാണ് അപേക്ഷ ക്ഷണിച്ചത്.  അപേക്ഷാഫോം വെസ്റ്റ്ഹില്ലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നോ ജൂണ്‍ 12 മുതല്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2381430.

date