Skip to main content

പരിസ്ഥിതി ദിനം ആചരിച്ചു

 

 

 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  സഹകരണവകുപ്പിന്റെ  'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഫലവൃക്ഷത്തൈ നടൽ ജില്ലാതല ഉദ്‌ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. അരിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ മുത്താമ്പി ശാഖാപരിസരത്ത് നടന്ന ചടങ്ങിൽ അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.അശ്വനി ദേവ് അധ്യക്ഷത വഹിച്ചു.

കെ ദാസൻ എം.എൽ.എ, കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാധ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലൻ നായർ, പ്ലാനിങ് അസിസ്റ്റൻറ് രജിസ്ട്രാർ  എ.കെ അഗസ്റ്റിൻ, അസി. രജിസ്ട്രാർ വി സുരേഷ് കുമാർ,  എ.ആർ ഓഫീസ് യൂനിറ്റ് ഇൻസ്പെക്ടർ ലസിത, ഓഡിറ്റർ വിനോദ് കുമാർ എന്നിവർ  പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date