Post Category
ദേശീയ സ്‌കൂള്‍ കായികമേള : പ്രൈസ്മണി കുടിശിക തുക അനുവദിച്ചു
ദേശീയ സ്‌കൂള്‍ കായിക മേളയില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്കുള്ള പ്രൈസ്മണി കുടിശിക തുക അനുവദിച്ചു. ദേശീയ സ്‌കൂള്‍ കായിക മേളയില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് നല്‍കുന്ന പ്രൈസ് മണി കഴിഞ്ഞ അഞ്ചുവര്‍ഷമായി മുടങ്ങിയിരുന്നു. 2012-13 മുതല്‍ 2015-16 വരെയുള്ള കാലയളവിലെ 2,54,60,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കുടിശിക ഉടന്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നല്‍കിയ ഉറപ്പാണ് പാലിക്കപ്പെട്ടത്..
പി.എന്‍.എക്‌സ്.731/18
date
- Log in to post comments