Skip to main content

രണ്ട് ട്രെയിനുകളിലായി ജില്ലയിൽ എത്തിയത് 133 പേർ

വ്യാഴാഴ്ച ഗോരഖ്പൂരിൽ നിന്നും മുംബൈ ലോക മാന്യ തിലകിൽ നിന്നുമായി ജില്ലയിലെത്തിയ ട്രെയിനുകളിൽ എത്തിയത് 133 പേർ. ഗോരഖ്പൂർ - ട്രിവൻഡ്രം സ്പെഷ്യൽ ട്രെയിനിൽ 41 പേർ എത്തി. തൃശൂർ - 20 പേർ, എറണാകുളം -1, പാലക്കാട് -2, വയനാട് -4, കോഴിക്കോട് -1, കണ്ണൂർ -12, കാസർഗോഡ് -1 എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്. ഇതിൽ 34 പേരെ ഹോം ക്വാറന്റൈനിലും 7 പേരെ കോവിഡ് കെയർ സെന്ററിലും ആക്കി. ജില്ലയിലെ 20 പേരിൽ മുകുന്ദപുരം താലൂക്കിൽ -1, തലപ്പിള്ളി -14, തൃശൂർ -2, ചാലക്കുടി താലൂക്കിൽ നിന്ന് 2 പേരുമാണ്.

ലോകമാന്യ തിലകിൽ 92 പേരാണ് എത്തിയത്. തൃശൂർ - 72 , പാലക്കാട് -12, എറണാകുളം ജില്ലക്കാരായ 2 പേരും. തൃശൂർ ജില്ലക്കാരായ 72 യാത്രക്കാരിൽ 67 പേരെ ഹോം ക്വാറന്റൈനിലും 5 പേരെ വിവിധ കോവിഡ് കെയർ സെന്ററിലുമാക്കി. ജില്ലയിലെത്തിയ 67 യാത്രക്കാരിൽ 17 പേർ ചാവക്കാട് താലൂക്കിലും ബാക്കിയുള്ളവർ കൊടുങ്ങല്ലൂർ -1, മുകുന്ദപുരം -9, തലപ്പിള്ളി -3, തൃശൂർ -19, ചാലക്കുടി -20, കുന്നംകുളം -3 എന്നിങ്ങനെയുമാണ്.
മറ്റു ജില്ലക്കാരെ മെഡിക്കൽ പരിശോധനക്ക് ശേഷം അതത് ജില്ലകളിലേക്കും അയച്ചു. എറണാകുളം, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, വയനാട് ജില്ലകളിലേക്കും തൃശൂർ ജില്ലയിലെ വിവിധ താലൂക്കിലേക്കും യാത്രക്കാരെ എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. തൃശൂർ പ്ലാറ്റ്‌ഫോമിൽ എത്തുന്ന യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ടു വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തിയതിനു ശേഷമാണ് വിട്ടത്.

date