Skip to main content
തളിക്കുളം ഗ്രാമപഞ്ചായത്തിൽ ജലരക്ഷ ജീവരക്ഷാപദ്ധതിയുടെ ഭാഗമായി തോടുകളിലെ തടസ്സങ്ങൾ നീക്കുന്നു

തളിക്കുളത്ത് ജലരക്ഷ-ജീവരക്ഷ പദ്ധതി

ജലരക്ഷ - ജീവരക്ഷ പദ്ധതിയുടെ ഭാഗമായി 'ഇനി ഞാൻ ഒഴുകട്ടെ' നീർത്തട പുനരുജ്ജീവന പദ്ധതിയ്ക്ക് തളിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ പ്രധാന തോടുകളിലെ തടസ്സങ്ങൾ ഒഴിവാക്കി നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുഴയുമായി ബന്ധമുള്ള തോടുകളിൽ പ്രളയത്തിന്റെ ഭാഗമായി അടിഞ്ഞുകൂടിയ ചെളിയും മറ്റുമാണ് നീക്കം ചെയ്യുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും തളിക്കുളം പഞ്ചായത്തിലെ ഡിവിഷൻ മെമ്പറുമായ മഞ്ജുള അരുണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ മുഖ്യാതിഥിയായി.

date