Skip to main content
പരിസ്ഥിതി ദിനത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ ഔഷധ സസ്യോദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കലക്ടറേറ്റിലെ ഔഷധസസ്യ ഉദ്യാന നവീകരണ ഉദ്ഘാടനം നടത്തി

കലക്ടറേറ്റ് അങ്കണത്തിലെ ഔഷധ സസ്യ ഉദ്യാന നവീകരണത്തിന്റെ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ഇതോടൊപ്പം ഇപ്പോഴുള്ള ഉദ്യാനത്തിനോട് അനുബന്ധിച്ചുള്ള 10 സെൻറ് സ്ഥലത്തും ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഔഷധിയും സംസ്ഥാന മെഡിക്കൽ പ്ലാൻറ് ബോർഡും ചേർന്നാണ് ആവശ്യമുള്ള തൈകൾ നൽകിയത്. ജില്ലാ കളക്ടർ എസ് ഷാനവാസ്, ഔഷധി എം ഡി കെ വി ഉത്തമൻ, കെ എസ് രജിതൻ, ഡോ ഒ എൽ പയസ്, എ ഡി എം റെജി പി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date