Skip to main content

'പ്ലാന്റ് എ ട്രീ' ചലഞ്ചിന് ആവേശകരമായ പ്രതികരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂർ സിറ്റി പോലീസും ഓൺലൈൻ കൂട്ടായ്മയായ ഗാങ് ഓഫ് തൃശൂരും സംയുക്തമായി സംഘടിപ്പിച്ച 'പ്ലാന്റ് എ ട്രീ' ചലഞ്ചിന് ആവേശകരമായ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ സിറ്റി പോലീസ് ആരംഭിച്ച വൃക്ഷത്തെ നടുന്നതിനായുള്ള 'പ്ലാന്റ് എ ട്രീ' ചലഞ്ചിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലും ഗാങ് ഓഫ് തൃശൂർ ഫേസ്ബുക്ക് ഗ്രൂപ്പിലും അനേകം ആളുകൾ വൃക്ഷത്തൈ നടുന്ന ഫോട്ടോകൾ പങ്കുവെച്ചു.
തൃശൂർ സിറ്റി പോലീസ് പരിധിയിലെ 23 പോലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തിലും രാമവർമ്മപുരം എ ആർ ക്യാമ്പിലും പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടന്നു. എല്ലാ പോലീസ് സ്റ്റേഷനുകളുടേയും പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും പച്ചക്കറി കൃഷി ചെയ്യുന്നതിനും തുടക്കമായി. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിൽ തൃശൂർ സിറ്റി പോലീസ് 5000 വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ചലഞ്ചിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമൈതാനത്ത് സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ വൃക്ഷത്തൈ നട്ടു. അസി. കമ്മീഷണർ വി.കെ. രാജു, ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ലാൽകുമാർ ഗാങ്‌സ് ഓഫ് തൃശൂർ പ്രതിനിധികളായ സംഗീത സംവിധായകൻ രതീഷ് വേഗ, ശരത് കൃഷ്ണൻ, രാജേഷ് മാരാത്ത്, രാഹുൽ നെട്ടിശ്ശേരി, വടക്കുന്നാഥൻ ദേവസ്വം മാനേജർ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.

date