Skip to main content

പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നിയമനം

പുനർഗേഹം പദ്ധതിയുടെ ഭാഗമായി താൽകാലികാടിസ്ഥാനത്തിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിനുള്ള ബിരുദാനന്തര ബിരുദം. എംഎസ് ഓഫിസ് /കെ ജി ടി ഇ /വേർഡ് പ്രോസസ്സിംഗ് (ഇംഗ്ലീഷ് & മലയാളം )പി ജി ഡി സി എ ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ നേടിയ കംപ്യുട്ടർ പരിജ്ഞാനം. 25000 രൂപ പ്രതിമാസം നൽകും. പ്രായം 22 നും 45 നും മധ്യേ. താൽപര്യമുള്ളവർ തൃശൂർ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ 9 നു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ നേരിട്ടോ രജിസ്റ്റേർഡ് തപാലായോ അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872441132.

date