Skip to main content

ലൈഫ് പദ്ധതി അപേക്ഷ

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ പട്ടികജാതി/വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗത്തില്‍പ്പെട്ട പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഒരു റേഷന്‍ കാര്‍ഡില്‍ ഒന്നില്‍ അധികം കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കുടുംബങ്ങളില്‍ സ്വന്തമായി ഭൂമിയും വീടുമില്ലാത്ത കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ജൂണ്‍ എട്ടു മുതല്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
 

date