Skip to main content

ജില്ലാ യുവജന കേന്ദ്രം ചേരിക്കലിനെ പരിസ്ഥിതി സഹകരണ ഗ്രാമമാക്കുന്നു

 സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാട്ടരങ്ങ് കലാ - സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ ചേരിക്കലിനെ പരിസ്ഥിതി സഹകരണ ഗ്രാമമാക്കുന്നു. പ്രദേശത്തെ പ്രധാന യുവജന സാംസ്‌കാരിക സംഘടനകളായ നാട്ടരങ്ങ്, ത്രീസ്റ്റാര്‍ എന്നിവയിലെ യുവതീ, യുവാക്കളിലൂടെ ഗ്രാമത്തിലെ എല്ലാ വീടുകളിലും വൃക്ഷ തൈ വിതരണം നടത്തും. ജില്ലാതല പരിസ്ഥിതി ദിനാചരണം  മഹാത്മാ ഗാന്ധി സന്ദര്‍ശനം നടത്തിയ പന്തളം ചേരിക്കല്‍ ശ്രദ്ധാനന്ദ വിലാസം ലോവര്‍ പ്രൈമറി സ്‌കൂളില്‍ നടത്തി.
ചേരിക്കല്‍ നാട്ടരങ്ങിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ ജയന്‍ അധ്യക്ഷനായി. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ റ്റി.കെ. സതി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖ, പന്തളം നഗരസഭാ കൗണ്‍സിലര്‍മാരായ രാധാ രാമചന്ദ്രന്‍,  മഞ്ചു വിശ്വനാഥ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണ, നാട്ടരങ്ങ് പ്രസിഡന്റ് പി.കെ.സുഭാഷ്, സെക്രട്ടറി കെ.വി. ജൂബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചേരിക്കല്‍ സ്‌കൂളില്‍ മുന്‍ എംഎല്‍എ പി.കെ. കുമാരന്റെ സ്മരണയ്ക്കായി ചെറുമകള്‍ സ്മൃതി വൃക്ഷത്തൈ നട്ട് തുടക്കം കുറിച്ചു. സ്‌കൂള്‍ വളപ്പില്‍ അന്‍പത് മരങ്ങള്‍ നട്ടു.
 

date