Skip to main content

മാതൃകാ പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം ഇന്ന്

 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ  ആഭിമുഖ്യത്തില്‍ മാതൃകാ പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം ഇന്ന്(ജൂണ്‍ 5)  വൈകീട്ട്‌ മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും. എലപ്പുള്ളി എല്‍.ജി പാളയം താന്നി പള്ളത്ത് നടക്കുന്ന പരിപാടിയില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി അധ്യക്ഷനാകും.
 ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിതിന്‍ കണിച്ചേരി,  ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.  രാമന്‍കുട്ടി,  തൊഴിലുറപ്പ് പദ്ധതി ജോയിന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ലതിക, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 

 

date