Skip to main content

സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 

ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയിട്ടുള്ളവരെയും പരിഗണിക്കും. അര്‍ഹരായവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകളുമായി ജൂണ്‍ 15 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തൃശ്ശൂരിലുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ അവസരം. ഫോണ്‍ : 0491-2576773, 0491-2576780.

date