Skip to main content

ജനകീയ മത്സ്യകൃഷി പദ്ധതി കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

 

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ പദ്ധതികള്‍ക്ക് ജില്ലയിലെ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ശാസ്ത്രീയ കാര്‍പ്പ് മല്‍സ്യ കൃഷി, നൈല്‍ തിലാപ്പിയ കൃഷി, പങ്കേഷ്യസ് മത്സ്യകൃഷി, ശുദ്ധജലത്തിലെ കൂട്കൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോ ഫ്ളോക് യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെയോ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491-2815245, 0491-2816061.

date