Skip to main content

ഫിഷ് സീഡ് ഫാമുകളില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

 

ജില്ലയിലെ മീങ്കര, ചുളളിയാര്‍, മലമ്പുഴ എന്നീ ഫിഷ് സീഡ് ഫാമുകളില്‍ കരാറടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ ഫിഷറീസ് മുഖ്യവിഷയമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ഫിഷ് സീഡ് ഫാമില്‍ രണ്ട് വര്‍ഷം പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-35 വയസ്സ്. പ്രതിമാസ വേതനം 25000 രൂപ. മറ്റു ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിജ്ഞാനം, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 10 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മലമ്പുഴ പി.ഒ., പാലക്കാട് - 678 651 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ : 0491-2815245.

date