Skip to main content

കുഴല്‍മന്ദം ഐ.എച്ച്.ആര്‍.ഡി.യില്‍ ഗസ്റ്റ് അധ്യാപക നിയമനം

 

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്.
തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍:
1. അസി. പ്രൊഫസര്‍ മാത്തമാറ്റിക്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുളള ബിരുദാനന്തര ബിരുദവും, യു.ജി.സി. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയും
2. അസി. പ്രൊഫസര്‍ കമ്പ്യൂട്ടര്‍ - 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുളള എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ./ഫസ്റ്റ് ക്ലാസ് എം.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സും, യു.ജി.സി. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയും
3.കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ - ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/ ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ.  
4. അസി. പ്രൊഫസര്‍ കൊമേഴ്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുളള ബിരുദാനന്തര ബിരുദവും, യു.ജി.സി. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയും
5. അസി. പ്രൊഫസര്‍ ഇലക്ട്രോണിക്‌സ് - 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുളള എം.എസ്.സി. ഇലക്ട്രോണിക്‌സ്/ഫസ്റ്റ് ക്ലാസ് എം.ടെക്ക് ഇലക്ട്രോണികസ്, യു.ജി.സി. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയും
6. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രോണിക്‌സ് - ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഫസ്റ്റ് ക്ലാസ് ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ ഇലക്ട്രോണിക്‌സ്/ഫസ്റ്റ് ക്ലാസ് ബി.എസ്.സി. ഇലക്ട്രോണിക്‌സ് സയന്‍സ്
 

താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം (എസ്.എസ്.എല്‍.സി. ബുക്കിന്റെ ആദ്യ പേജ്), പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ക്ക്‌ലിസ്റ്റ് ഉള്‍പ്പെടെ) സ്‌കാന്‍ ചെയ്ത് http://caskuzhalmannam.ihrd.ac.in ലുളള അപേക്ഷ ഫോം പൂരിപ്പിച്ച് ജൂണ്‍ 10 നകം caskm.principal@gmail.com ല്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04922285577.

 

date