Skip to main content

ഇ.-ലേലം ഇന്ന്

 

 

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍, ഹേമാംബിക നഗര്‍,  മീനാക്ഷിപുരം,  ആലത്തൂര്‍, കോട്ടായി,  വടക്കഞ്ചേരി,  കുഴല്‍മന്നം,  പുതുനഗരം,  നെന്മാറ, പാടഗിരി, ഷൊര്‍ണൂര്‍,  ചെറുപ്പുളശ്ശേരി,  ശ്രീകൃഷ്ണപുരം,  ചാലിശ്ശേരി, തൃത്താല,  ഷോളയൂര്‍ മണ്ണാര്‍ക്കാട്, നാട്ടുകല്‍,  കല്ലടിക്കോട്, മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്,  അഗളി,  പട്ടാമ്പി പോലീസ് സ്റ്റേഷനുകളിലും  പരിസരങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 325 വാഹനങ്ങള്‍ ഇ -ഓക്ഷന്‍  വഴി ഇന്ന് (ജൂണ്‍ 5) രാവിലെ 11 മുതല്‍ 3.30 വരെ ഓണ്‍ലൈനായി വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എം. എസ്. ടി. സി ലിമിറ്റഡിന്റെ  www.mstcecommerce.com എന്ന സൈറ്റില്‍ ബൈയെര്‍ ആയി  രജിസ്റ്റര്‍ ചെയ്ത്  ലേലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date