Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-06-2020

ഭൂനികുതി: ഓണ്‍ലൈന്‍ അപേക്ഷകളില്‍
അതത് ദിവസം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി ഭൂനികുതി അടയ്ക്കാന്‍ മുന്നോട്ടുവരുന്ന സാഹചര്യത്തില്‍ ഭൂനികുതി അപേക്ഷ ഓണ്‍ലൈനായി ലഭിക്കുന്ന ദിവസം തന്നെ വില്ലേജ് ഓഫീസര്‍ അതില്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസറുടെ അംഗീകാരത്തിനായി നികുതി ദായകന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
പി എന്‍ സി/1849/2020

ഫെസിലിറ്റേറ്റര്‍ നിയമനം
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം, സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് എന്നിവ തടയുന്നതിനും ഗൃഹപാഠങ്ങള്‍ പഠിക്കുന്നതിന് സഹായമേകുന്നതിനുമായി വകുപ്പ് നടപ്പിലാക്കിയ പഠനമുറി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരാകാന്‍ താല്‍പര്യമുള്ള പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ബി എഡ്/ടി ടി സി.  പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി, ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കും.
കോളയാട്, പേരാവൂര്‍, നടുവില്‍, തൃപ്പങ്ങോട്ടൂര്‍, പാട്യം, ചിറ്റാരിപ്പറമ്പ്, ആറളം, ഉളിക്കല്‍, പയ്യാവൂര്‍, എരുവേശ്ശി, ചെറുപുഴ, ആലക്കോട്, ചെങ്ങളായി, നടുവില്‍, കണിച്ചാര്‍ എന്നീ പഞ്ചായത്തുകളിലെയും  ഇരിട്ടി നഗരസഭയിലെയും കോളനികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.
ഉദ്യോഗാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് മുമ്പ് ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2700357

ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി ഗവ.കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.   ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡിയുമാണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.  അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഒമ്പതിന് രാവിലെ 11 മണിക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് ഒരു മണിക്ക് മാത്തമാറ്റിക്‌സ് എന്നിങ്ങനെയാണ് ഇന്റര്‍വ്യൂ സമയം.  കൂടുതല്‍ വിവരങ്ങള്‍ 9947196918 ല്‍ ലഭിക്കും

date