Post Category
വാളയാർ ചെക്പോസ്റ്റ് വഴി 654 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( ജൂൺ നാലിന് ഉച്ചക്ക് 12 വരെ) 654 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.403 പുരുഷൻമാരും 182 സ്ത്രീകളും 69
കുട്ടികളുമുൾപ്പെടെയുള്ളവർ 220 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 169 കാറുകൾ, 21 ഇരുചക്രവാഹനങ്ങൾ,4 ട്രാവലറുകൾ,21 മിനി ബസുകൾ, 3 ആംബുലൻസുകൾ, രണ്ട് ഓട്ടോറിക്ഷകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments