Skip to main content

ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 52 പ്രവാസികൾ 31 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ

 

ദമാം, ദുബായ്,  അബുദാബി,  റാസൽഖൈമ, ബഹറിനിൽ
എന്നിവിടങ്ങളിൽ നിന്നും  നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ  ഇന്നലെ (ജൂൺ 3) ജില്ലയിലെത്തിയത് 52 പാലക്കാട് സ്വദേശികൾ.  ഇവരിൽ 31 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.  ബാക്കിയുള്ള 21 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 

 ദമാമിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 3 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.

ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16 പാലക്കാട് സ്വദേശികളിൽ 5 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 11 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 17 പാലക്കാട് സ്വദേശികളിൽ 10 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു.

 റാസൽഖൈമയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 8 പേരും 
 ബഹറിനിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 7 പേരും  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ  സെന്ററായ ചെമ്പൈ സംഗീത കോളേജിൽ  എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 1118 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ്  കെയർ സെന്ററുകളിലുമായി നിലവിൽ 1118 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 490 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 628 പ്രവാസികൾ  വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

date