Skip to main content

  സഹവാസ ക്യാമ്പ് നടത്തി

 

    മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍  വനിതാശിശുവികസനം, വിദ്യാഭ്യാസം, ആഭ്യന്തരം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് 40  ക്യാമ്പ് നടത്തി.  മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  ബി.എ മഹമൂദ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് എസ് ഐ: പി അജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  കുട്ടികളില്‍ ആത്മവിശ്വാസം, ജീവിത നൈപുണികള്‍ എന്നിവ  വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ  ക്യാമ്പില്‍  ചീഫ്‌ട്രെയിനര്‍ സുകുമാരന്‍ മാസ്റ്റര്‍ ക്ലാസെടുത്തു.  സമാപന സമ്മേളനത്തില്‍  മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പാള്‍  ആര്‍.രഘു സ്വാഗതവും ഹെഡ്മാസ്റ്റര്‍  കെ. അരവിന്ദ നന്ദിയും പറഞ്ഞു.  നോഡല്‍ ഓഫീസര്‍ എ.ബാബുരാജ്, സി.ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം  നല്‍കി.
 

date