പിന്നാക്ക-മതന്യൂനപക്ഷ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് വായ്പ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒബിസി/മതന്യൂനപക്ഷ വിഭാ ഗങ്ങളില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഗ്രാമപ്രദേശത്ത് 98000 രൂപ വരെയും നഗരപ്രദേശത്ത് 120000 രൂപ വരെയും കുടുംബവാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിന് മുകളില്‍ 20 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. ഇതേ വരുമാന പരിധിയില്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ അനുവദിക്കും. ആറ് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിനും പദ്ധതിയുണ്ട്. 84 മാസമാണ് തിരിച്ചടവ് കാലയളവ്. അപേക്ഷകര്‍ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബി.ആര്‍ക്, ബി.ടെക്, ബിഎച്ച്എംഎസ്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടക്നൊേളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്നോളജി, ഫൈന്‍ആര്‍ട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയിലേതെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയവരായിരിക്കണം. പ്രായം 40 വയസ്. ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തുകയുടെ 20 ശതമാനം പരമാവധി രണ്ട് ലക്ഷം രൂപ സബ്സിഡി ലഭിക്കും. താത്പര്യമു ള്ളവര്‍ മാര്‍ച്ച് ഒമ്പതിനകം ംംം.സയെരറര.രീാ എന്ന സൈറ്റിലൂടെ അപേക്ഷിക്കണം. ഫോണ്‍: 0471 2577539.
(പിഎന്‍പി 523/18)
- Log in to post comments