ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തും
സംസ്ഥാനത്തെ മത ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും, ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാനുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ നഹീദ് ആബിദി, ഡോ. ബാല്‍ തെജ് സിംഗ് മന്‍, സെക്രട്ടറി സരോജ് പുല്‍ഹാനി, ഡെപ്യൂട്ടി സെക്രട്ടറി സന്ദീപ് ജൈന്‍ എന്നിവര്‍ മാര്‍ച്ച് ഏഴിന് കേരളത്തിലെത്തും. 11 വരെ വിവിധ പരിപാടികളില്‍ ഇവര്‍ പങ്കെടുക്കും. തിരുവനന്തപുരത്താണ് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസം, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമവും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ന്യൂനപക്ഷ അവകാശ ലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങളും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അധികാരികളുമായും പ്രിന്‍സിപ്പള്‍മാരുമായുള്ള ചര്‍ച്ചയുമാണ് തിരുവനന്തപുരത്ത് നടത്തുന്നത്. എട്ടിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ലയം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് 10 ന് സെന്റ് തെരേസാസ് കോളേജ്, മാറംപള്ളി, എം.ഇ.എസ് കോളേജുകള്‍ എന്നിവിടങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിക്കും. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍: 8089057008.
പി.എന്‍.എക്‌സ്.781/18
- Log in to post comments