Skip to main content

ഗ്രാന്റിന് അപേക്ഷിക്കാം

വനിത-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സംയോജിത ശിശു സംരക്ഷണ പദ്ധതിയില്‍ നിന്നും ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങള്‍, തുറന്ന അഭയ ഭവനങ്ങള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഗ്രാന്റ് നല്‍കും.  2018-19 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റിനുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ മാര്‍ച്ച് 20 ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  അപേക്ഷ സംബന്ധിച്ച വിശദവിവരവും, ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ വിലാസവും www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, വനിത-ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിലും 0471-2342235, 8281899479 എന്ന നമ്പറുകളിലും ലഭിക്കും.

പി.എന്‍.എക്‌സ്.783/18

date