Post Category
ഒറ്റത്തവണയായി വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ അവസരം
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസവ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടവ് കാലാവധി അവസാനിച്ചവരും കുടിശ്ശികയായി കിടക്കുന്നതുമായ വായ്പകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ഒറ്റത്തവണയായി അടയ്ക്കാം. വായ്പാ അക്കൗണ്ട് തീര്‍ക്കുന്നവര്‍ക്കും കുടിശ്ശിക മുഴുവന്‍ ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്കും പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ കുടിശ്ശിക നിവാരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
പി.എന്‍.എക്‌സ്.785/18
date
- Log in to post comments