സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്റര്‍വ്യു നടത്തും
ഒ.ഡി.ഇ.പി.സി. മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ കാര്‍ഡിയാക് സ്‌പെഷ്യാലിറ്റി സെന്ററുകളില്‍ നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള താഴെപറയുന്ന വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു മാര്‍ച്ചില്‍ മാസം ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നടത്തും.
അഡള്‍ട്ട് ആന്റ് പീഡിയാട്രിക് കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, അനസ്‌തേഷ്യ, ഐ.സി.യു, റേഡിയോളജി, നെഫ്രോളജി വിഭാഗങ്ങളിലേക്ക് എഫ്.ആര്‍.സി.എസ്/എം.ആര്‍.സി.പി/ഡി.എം/എം.സിഎച്ച്/എംഡി/എം.എസ്/ഡി.എന്‍.ബി. എന്നിവയാണ് കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത. പോസ്റ്റ് ഗ്രാഡ്വേഷന് ശേഷം രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയം വേണം. സ്‌പെഷ്യലിസ്റ്റ് : 52 വയസ്, കണ്‍സള്‍ട്ടന്റ് : 55 വയസ് എന്നിങ്ങനെയാണ് പ്രായപരിധി.
കാത് ലാബ്, പെര്‍ഫ്യൂഷ്യനിസ്റ്റ്, കാര്‍ഡിയാക് എക്കോ, കാര്‍ഡിയാക് ടെക്‌നോളജി, കാര്‍ഡിയാക് അനസ്‌തേഷ്യ, കാര്‍ഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പി വിഭാഗങ്ങളിലേക്ക് നോണ്‍-ഫിസീഷ്യന്‍ സ്‌പെഷ്യലിസ്റ്റിന് അതാത് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. 40 വയസാണ് പ്രായപരിധി.
നേഴ്‌സുമാര്‍ക്ക് ബി.എസ്.സി/എം.എസ്.സി നഴ്‌സിംഗാണ് വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും കാര്‍ഡിയാക് ഡിപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് വര്‍ഷത്തെ സേവനപരിചയം (ഇന്റേണ്‍ഷിപ്പും ട്രെയിനിംഗും കൂടാതെ) അഭികാമ്യം. 40 വയസാണ് പ്രായപരിധി.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തിപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡേറ്റ സഹിതം saudimoh.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മാര്‍ച്ച് 10 ന് മുമ്പ് അപേക്ഷിക്കണം. ടെലിഫോണ്‍ : 0471-2329441/42/43/45. വിശദവിവരങ്ങള്‍ക്ക് : www.odepc.kerala.gov.in
പി.എന്‍.എക്‌സ്.794/18
- Log in to post comments