Skip to main content

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക്

 
ചെങ്ങന്നൂർ: അത്യാധുനിക സൗകര്യങ്ങളോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നു. 79 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളായി രണ്ടുവർഷം കൊണ്ട്  മുഴുവൻ നിർമ്മാണവും പൂർത്തീകരിക്കും.
ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 51 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും. ഇതോടെ എല്ലാ ചികിത്സ വിഭാഗങ്ങളും ആധുനിക ചികിത്സ സൗകര്യങ്ങളോടു കൂടി സജ്ജമാക്കാൻ കഴിയും.
പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിൽ ഒന്നായി ചെങ്ങന്നൂർ ജില്ലാ ആശുപത്രി മാറുമെന്നും, ഇപ്പോൾ പ്രവർത്തിക്കുന്നിടത്തുനിന്നും ആശുപത്രി താത്കാലികമായി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി ഉടൻ തന്നെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചെങ്ങന്നൂർ എം. എൽ. എ സജി ചെറിയാൻ അറിയിച്ചു.

date