Skip to main content

ഇന്ന്ജില്ലയിൽ  10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന്ജില്ലയിൽ  10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ചുപേർ വിദേശത്തു നിന്നും അഞ്ചുപേർ തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ്.

1,2,3&4.ചെന്നൈയിൽ നിന്നും18/6ന്  സ്വകാര്യവാഹനത്തിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശികളായ അച്ഛനും അമ്മയും രണ്ടു പെൺകുട്ടികളും അടങ്ങിയ കുടുംബം        

 5.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ് .      

 6.തമിഴ്‌നാട്ടിൽ നിന്നും 3/6ന് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 57വയസുള്ള കഞ്ഞിക്കുഴി സ്വദേശി     
 
 7.കുവൈറ്റിൽ നിന്നും 11/6ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ്    

8.കുവൈറ്റിൽ നിന്നും 11/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള പുന്നപ്ര സ്വദേശി . 

9.ദുബായിൽ നിന്നും 10/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ് .              

 10 ബഹറിനിൽ നിന്നും 6/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ് 

മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

ജില്ലയിൽ ഇന്ന് ഒമ്പത് പേർ രോഗമുക്തരായി
1. കുവൈത്തിൽ നിന്ന് വന്ന മുളക്കുഴ സ്വദേശി
2. ബോംബെയിൽ നിന്ന് വന്ന അമ്പലപ്പുഴ സ്വദേശി
3. ദുബായിൽ നിന്നെത്തിയ ചമ്പക്കുളം സ്വദേശി
4. റഷ്യയിൽ നിന്നും വന്ന 
 മുതുകുളം സ്വദേശി
5. ബോംബെയിൽ നിന്ന് വന്ന തകഴി സ്വദേശിനി
6. കുവൈറ്റിൽ നിന്നെത്തിയ കുറത്തികാട് സ്വദേശിനി
7. കുവൈറ്റിൽ നിന്ന് വന്ന ചേർത്തല സ്വദേശിനി
8. അബുദാബിയിൽ നിന്ന് വന്ന മാരാരിക്കുളം നോർത്ത് സ്വദേശി
9. കുവൈറ്റിൽ നിന്നും വന്ന പാലമേൽ സ്വദേശി എന്നിവരാണ് രോഗ മുക്തരായത്. 

കൂടാതെ പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന 
 ഡൽഹിയിൽ നിന്ന് വന്ന ബുധനൂർ സ്വദേശിനിയും രോഗമുക്തയായി.    

            92പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .ഇതുവരെ 85പേർ രോഗമുക്തരായി

date