Skip to main content

അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 2 പേര്‍ക്ക് രോഗമുക്തി

 

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തിയ മാനന്തവാടി സ്വദേശിയായ 45കാരി, താനെയില്‍ നിന്നെത്തിയ താഴെ അരപ്പറ്റ സ്വദേശിയായ 7 വയസ്സുള്ള കുട്ടി (2പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു), ബഹറിനില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശിയായ 22കാരന്‍, ദുബൈയില്‍ നിന്നെത്തിയ വടുവന്‍ചാല്‍ സ്വദേശിയായ 35കാരന്‍ (രണ്ട് പേരും കല്‍പ്പറ്റയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു), ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തിയ സ്ഥാപന നിരീക്ഷണത്തിലായിരുന്ന പച്ചിലക്കാട് സ്വദേശി 24കാരി എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃക്കൈപ്പറ്റ സ്വദേശി 37 കാരനും കോറോം സ്വദേശി 47 കാരനുമാണ് സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 24 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നത്.

date