Skip to main content

187 പേര്‍  നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

 

പുതുതായി നിരീക്ഷണത്തിലായ 336 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3392 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ 38 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 475 ആളുകള്‍ ഉള്‍പ്പെടെ 1571 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. .

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2708 ആളുകളുടെ സാമ്പിളുകളില്‍ 2409 ആളുകളുടെ ഫലം ലഭിച്ചതില്‍ 2363 നെഗറ്റീവും 48 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.  294 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3949 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3348 ല്‍ 3330 നെഗറ്റീവും 21 പോസിറ്റീവുമാണ്.

ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2965 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 254 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

date