Skip to main content
അയിലൂര്‍ ഇടപ്പാടം - നീലംകോട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിക്കുന്നു.

അയിലൂര്‍ ഇടപ്പാടം - നീലംകോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

 

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2018, 19 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച അയിലൂര്‍ ഇടപ്പാടം നീലംകോട് കുടിവെള്ള പദ്ധതി  കെ. ബാബു  എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പ്രദേശത്തെ മൊത്തം 25 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതി പ്രദേശത്തു നടന്ന പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി.രാമകൃഷ്ണന്‍ അധ്യക്ഷനായി. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സുകുമാരന്‍  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ദേവദാസന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത, കെ.കണ്ണനുണ്ണി എന്നിവര്‍ പങ്കെടുത്തു.

 

date