Skip to main content

സുഭിക്ഷ കേരളം പദ്ധതി :ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും  ഇന്നു മുതല്‍

 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്കും കര്‍ഷക സഭകള്‍ക്കും  ജില്ലയില്‍ ഇന്ന് (ജൂണ്‍ 22) തുടക്കമാകും. കല്ലറ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 ന്  തോമസ് ചാഴികാടന്‍ എം.പി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 

 

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും.  നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും.  ജില്ലാ കൃഷി ഓഫീസര്‍  സലോമി തോമസ്, ആത്മ പ്രോജക്ട്  ഡയറക്ടര്‍ ജയമണി എന്നിവര്‍ പദ്ധതി വിശദീകരിക്കും.

 

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ് സ്വാഗതവും കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി നന്ദിയും പറയും. 

 

കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തുന്നത്.

date