Skip to main content

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 135 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 24 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 20) ജില്ലയില്‍ 23 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 15438 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 14490 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 337 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 200 പേർ രോഗമുക്തി നേടി. ഇന്ന് 342 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 229 സാമ്പിളുകളും അയച്ചു. ഇനി 948 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

ഇതുവരെ 52674 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 774 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9166 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.  

സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2814 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ്  പരിശോധിച്ചത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date