Skip to main content

മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡി

ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതി

 

ജില്ലാ പഞ്ചായത്തിന്റെ ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിയുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡി നല്‍കുന്നു. എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുളള ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 

 

അഞ്ചു സെന്റില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. അഞ്ചു സെന്റില്‍ താഴെ ഭൂമിയുള്ളതും വെള്ളക്കെട്ട്, പാറക്കെട്ട് തുടങ്ങിയവ മൂലം മൂലം പിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സാധ്യതയില്ലാത്തതുമായ വീടുകളില്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി പദ്ധതി നടപ്പിലാക്കും. 

 

കിച്ചണ്‍ ബിന്‍- 41 രൂപ, കലം കമ്പോസ്റ്റ്- 50 രൂപ, പൈപ്പ് കമ്പോസ്റ്റ്- 90 രൂപ,  ബക്കറ്റ് കമ്പോസ്റ്റ്- 100 രൂപ,  ബയോബിന്‍ -220 രൂപ,  ബയോ കമ്പോസ്റ്റര്‍- 180 രൂപ, ബയോഡൈജസ്റ്റര്‍ പോട്ട് -155 രൂപ, റിംഗ് കമ്പോസ്റ്റ് - 250 രൂപ എന്നിങ്ങനെയാണ് വിവിധ സംവിധാനങ്ങള്‍ക്കുള്ള ഉപഭോക്തൃവിഹിതം. 

 

പദ്ധതിയില്‍ ചേരുന്നതിന് ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് അംഗങ്ങളെയോ വി.ഇ.ഒമാരേയോ മുനിസിപ്പാലിറ്റികളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെയോ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരേയോ ബന്ധപ്പെടണം.  

    

അര്‍ഹരായ എല്ലാവര്‍ക്കും ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്നും ഇതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ശുചിത്വ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

date