Skip to main content

മാസ്‌ക് നിര്‍മാണത്തിലും വില്‍പ്പനയിലും സജീവമായി ഖാദി മേഖല

 

ലോക്  ഡൗണിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഖാദി ഗ്രാമവ്യസായ ബോര്‍ഡ് മാസ്‌കുകളുടെ നിര്‍മാണവും വില്‍പ്പനയും ഊര്‍ജ്ജിതമാക്കി. ബോര്‍ഡിന്റെ  ജില്ലയിലെ വിവിധ യൂണിറ്റുകളില്‍  ഒരു ലക്ഷം തുണി മാസ്‌കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കിന്റെ വില 15 രൂപയാണ്. 100 എണ്ണത്തില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 13 രൂപ  നിരക്കിലും ലഭിക്കും. 

 

കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ സി.എസ്.ഐ. ഷോപ്പിംഗ്  കോംപ്ലക്‌സ്, തിരുനക്കര ടെമ്പിള്‍ റോഡ്, ചങ്ങനാശേരി റവന്യു ടവര്‍, ഏറ്റുമാനൂര്‍ ഏദന്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം   കരാമല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദി ബോര്‍ഡിന്റെ  ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ മാസ്‌കുകള്‍ ലഭ്യമാണ്.

 

ജില്ലയില്‍ ബോര്‍ഡിനു കീഴില്‍ പത്ത് നെയ്ത്ത് ശാലകളും 15 നൂല്‍പ്പ് കേന്ദ്രങ്ങളും മൂന്ന് പ്രോസസിംഗ് യൂണിറ്റുകളും ഒരു റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ഞൂറോളം തൊഴിലാളികളാണ് ഈ കേന്ദ്രങ്ങളിലുള്ളത്. മാസ്‌കുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിപണനം സജീവമാകുന്നതോടെ നിലവിലെ പ്രതിസന്ധി നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഖാദി ബോര്‍ഡ്.

 

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജില്ലാ കളക്ടര്‍ എം. ?അഞ്ജനയ്ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ മാസ്‌കുകള്‍ കൈമാറി. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. വി മനോജ് കുമാര്‍, ഖാദി ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ബി. ബ്രിജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

date