Skip to main content

മൂലത്തറ റെഗുലേറ്ററിന്റെ പുനരുദ്ധാരണം  കാർഷിക ഉൽപാദനരംഗത്ത്  കുതിച്ചുചാട്ടമുണ്ടാക്കും: മന്ത്രി വി.എസ് സുനിൽകുമാർ

 

മൂലത്തറ റെഗുലേറ്ററിന്റെ  പുനരുദ്ധാരണം  കേരളത്തിന്റെ കാർഷിക ഉൽപാദനരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കൃഷിമന്ത്രി വി.എസ്  സുനിൽകുമാർ പറഞ്ഞു.
നവീകരിച്ച മൂലത്തറ റെഗുലേറ്റർ ഉദ്ഘാടന പരിപാടിയിൽ വീഡിയോ കോൺഫറൻസ് മുഖേന മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി ഉൽപ്ദനത്തിനുൾപ്പടെ ഇത് ഏറെ ഗുണം ചെയ്യും.  സർക്കാരിന്റെ  പ്രകടനപത്രികയിലെ  വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മൂലത്തറ റെഗുലേറ്റർ പുനരുദ്ധാരണം. ഇവ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഓരോ വകുപ്പും ചെയ്യുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ഓരോ മൂന്നു മാസത്തിലും സർക്കാർ വിലയിരുത്തുന്ന രീതിയാണ്  നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

1972 ൽ പൂർത്തിയാക്കുകയും രണ്ട് ഘട്ടങ്ങളിലായി തകർന്ന  മൂലത്തറ റെഗുലേറ്റർ 2009 നുശേഷം കർഷകർക്ക്  ഉപയോഗപെടുത്താനാകാതെ സ്ഥിതിയിലായിരുന്നു. നെല്ലറയായ  പാലക്കാട്ടിലെ ഫലപ്രദമായ കൃഷിയിടമാണ് ചിറ്റൂർ മേഖല. മൂലത്തറ റെഗുലേറ്ററിന്റെ പരിമിതിയുണ്ടായിട്ടും കർഷകർ മികച്ച രീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. റെഗുലേറ്റർ തുറന്നു കൊടുക്കുന്നതോടുകൂടി കാർഷിക മേഖലയ്ക്ക് വലിയ മാറ്റമാവും ഉണ്ടാവുക. പറമ്പിക്കുളം - ആളിയാർ നദീജല കരാറുമായി പ്രവർത്തിക്കുന്ന ചിറ്റൂർ പുഴയുടെ പ്രധാന നിയന്ത്രണ ഘടകമാണ് മൂലത്തറ റെഗുലേറ്റർ. ഇത്  പ്രവർത്തിക്കുന്നതോടെ പറമ്പിക്കുളം - ആളിയാർ പദ്ധതിയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും.

വരും പതിറ്റാണ്ട് കാർഷിക മേഖലയുടെതാണെന്ന് ജനങ്ങൾക്ക്
ബോധ്യപ്പെടുത്തി  കൊണ്ടിരിക്കുകയാണ് സർക്കാർ. കേരളത്തെ ഉൽപ്പാദന സംസ്ഥാനമാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ മൂലത്തറ റെഗുലേറ്റർ വലിയ കാൽവയ്പ്പിന് വഴിയൊരുക്കുമെന്നും  മന്ത്രി പറഞ്ഞു.

date